KURUKKANPARA
കുറുക്കൻപാറ
കൽ വിഗ്രഹങ്ങളുടെ പണിപ്പുര
കുന്നംകുളം ടൗണിൽ നിന്നും 3 കി മീ അകലെ ഗുരുവായൂർ റോഡിലാണ് കുറുക്കൻപാറ . വിദേശങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ ക്ഷേത്രങ്ങളിലേക്കുള്ള കൽ വിഗ്രഹങ്ങളും കൊത്തുപണികളും ഇവിടെ നിന്ന് കയറ്റി അയക്കുന്നു .ഇവിടെയുള്ള കരിങ്കൽ ക്വാറിയിലെ പാറ കല്ലുകലാണ് പ്രദേശവാസിയാകളായ കൊത്തുകല്പണിക്കാർ കൊത്തിയൊരുക്കുന്നത് .
റോഡരികിൽ ഒരുക്കിയ കൊത്തുശാല കുടിലുകളിൽ ഇരുന്നാണ് ഇവർ കല്ല് കൊത്തുന്നത് .ശാലയ്ക്ക് മുന്നിലുള്ള ശില്പങ്ങളും കൽ പണികളും കാണുന്നത് കൗതുകമുള്ള കാഴ്ചയാണ് .കല്ലുകൊണ്ടുള്ള അമ്മി, ചെറു ഉലക്ക ,തുളസിത്തറ,ഇരിപ്പിടങ്ങൾ ,ടൈലുകൾ തുടങ്ങീ വൈവിധ്യമു ള്ള പലതും ഇവിടെ കാണുകയും വാങ്ങിക്കുകയും ചെയ്യാം. ഇടനിലക്കാരില്ലാതെ കൽ പണി ശാലകളിൽ നിന്നും നേരിട്ട് വാങ്ങുന്നതിനാൽ ഗുണവും ലാഭവും ഉറപ്പാക്കാനാവും .
ചരിത്രം -പന്തളത്തു നാരായണൻ നായർ എന്ന ആളാണ്ശി ല്പനിർമ്മാണത്തിനു തുടക്കം കുറിച്ചത്
യേശുദാസ് റോഡ്..
1965ലെ യുദ്ധത്തിൽ ഇന്ത്യയെ തകർക്കാൻ വന്ന രണ്ടു പാക്ക് ബോംബർ വിമാനങ്ങൾ അമൃത് സറിൽ വെടിവച്ചിട്ട ടീം .ലീഡറായിരുന്നു യേശുദാസൻ. 2 മാസത്തിനു ശേഷം തൃശൂരിൽ യേശുദാസൻ തീവണ്ടിയിറങ്ങി. ജനം ആഘോഷപൂർവ്വം വരവേറ്റു..തൃശൂർ റെയിൽവേ സ്റ്റേഷനിൽ യേശുദാസിനെ ആദരിച്ച് ഫലകം സ്ഥാപിച്ചു...കുന്നംകുളത്തു നിന്ന് പാലക്കാട്ടേയ്ക്കു താമസം മാറ്റിയ അദ്ദേഹം 2017 ഏപ്രിൽ ഒന്നിനു മരിച്ചു. 1986ൽ സുബേദാർ ആയി വിരമിച്ച ബേസിൽ യേശുദാസനെ രാജ്യം വീരചക്രം നൽകി ആദരിച്ചിരുന്നു...
കോഴിക്കോടിനേയും തിരുവനന്തപുരം വരെയും ബന്ധിപ്പിക്കുന്ന കനോലികനാലിനെ കുന്നംകുളവുമായി ബന്ധിപ്പിക്കാനായാൽ കുന്നംകുളത്തിന്റെ കച്ചവടത്തിന് പുരോഗതിയുണ്ടാകുമെന്ന ചിന്ത ഉദിച്ചു . നൂറടിത്തോട് എന്ന തോടിനെ വെട്ടിയൊരുക്കി വെട്ടിക്കടവ് വരെ എത്തിച്ച് സാധനങ്ങൾ കടത്തി കച്ചവടം നടത്താനായി .കുന്നംകുളത്തിന്റെ കച്ചവട ചരിത്രത്തിൽ നൂറടിതോടിന്റെ പ്രസക്തി വലുതാണ് .
1880 കാലത്തുതന്നെ കുന്നംകുളത്ത് അച്ചടിശാലകൾ തുടങ്ങിയിരുന്നു.പാറമേൽ കുടുംബക്കാർ ആരംഭിച്ച പ്രസ്സ് കൈകുളങ്ങര രാമവാര്യരുടെ നേത്രത്വത്തിലാണ് വളർന്നു വന്നത് .കേരളത്തിലെ ആദ്യ ഓഫ്സെറ്റ് പ്രസ്സ് ആരംഭിച്ചത് 1932 ൽ വിക്ടറി പ്രസ് ആയിരുന്നു .ആദ്യം പഴഞ്ഞിയിൽ ആരംഭിച്ച പ്രസ്സ് പിന്നീട് കുന്നംകുളത്ത് വാൻ വിപ്ലവമാണ് അച്ചടിചരിത്രത്തിൽ ഉണ്ടാക്കിയത്.രാജ്യത്തിലെ സെക്യൂരിറ്റി പ്രസ്സായ നാസിക്കിലെ പ്രെസ്സിൽ ഒരിക്കൽ തൊഴിലാളികൾ പണിമുടക്കിയപ്പോൾ ഇൻലന്റ് കുന്നംകുളത്തെ വിക്ടോറിയയിൽ അടിച്ചത് ചരിത്രം . 1995 കാലത്ത് ജർമനിയിൽ നിന്ന് import ചെയ്ത മെഷിനറി ഉപയോഗിച്ച് പാലക്കാട്ആ രംഭിച്ച പേപ്പർ മിൽ വലിയ ഒരു സംരംഭം തുടങ്ങി വെച്ചു .പിന്നീട് സർക്കാർ ഉടമസ്ഥതയിലുള്ള വെള്ളൂർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേപ്പർ ഉത്പാദനം നടന്ന സമരത്തോടെ പൂട്ടേണ്ടി വന്നത് മറ്റൊരു ചരിത്രം .
dr മാത്യു പുലിക്കോട്ടിൽ - 1766 ഹൈദരലി നസ്രാണി ഭൂ എന്ന് വിശേഷിപ്പിച്ചെന്നു സി-1789 ൽ ടിപ്പു ആക്രമണം ശേഷം തിരികെയെത്തിയതു കുന്നംകുളം പട്ടണത്തിൽ ആയിരുന്നു 1800 ൽ എത്തിയ ഫ്രാൻസിസ് ബുക്കനോ കണക്കെടുപ്പിനു എത്തി .കക്കാട് ആണ് താമസിച്ചത് .ഇതാണ് ആദ്യ ചരിത്ര വിവരണം . ആർത്താറ്റ് പള്ളിക്കുള്ള ഉണ്ടായിരുന്ന അമ്പലത്തിലെ പിന്നീട് മാറ്റുകയുണ്ടായി .എല്ലാവശർഹവും ഓർത്തത് പള്ളി പെരുന്നാളിന് ചടങ്ങിന് വെളിച്ചപാട് വരുന്നത് തുടരുന്നു .
അങ്ങാടിപ്പുരകൾക്ക് തടസ്സമെന്ന് പറഞ്ഞപ്രകാരം ശക്തൻ തമ്പുരാൻ ഇതിന്നിടയിൽ ഉണ്ടായിരുന്ന അമ്പലം അന്തിമഹാകാളൻ കൃസ്ത്യാനികളുടെ പള്ളിയാക്കി .ആ അമ്പലത്തിന്റെ രൂപം ഇതുവരെ അതേപടി നിലനിർത്തി അമ്പലം പള്ളിയായി .
കണ്ടെയ്നർ വേണമെങ്കിൽ മൊത്തം വാങ്ങി മൊത്തക്കച്ചവടം ചെയ്യാൻ പഠിച്ച കച്ചവടക്കാരുടെ നാടാണ് കുന്നംകുളം .
https://www.youtube.com/watch?v=wW0IVUI3eG4
തൃശൂർ വെട്ടിക്കടവിൽ മനോഹരമായ ഒരു കാഴ്ച്ചയുണ്ട്. വെറും കാഴ്ച്ചയല്ല കിളിയും പാടവും ചേർന്നുള്ള കിളിപ്പാടത്തിന്റെ കാഴ്ചകൾ. .