ഇന്നലെ,ഇന്ന് നാളെ .....
![]() |
ഇന്നലെകളിൽ
കാണാതെ കണ്ടുംമിണ്ടാതെ മിണ്ടിയും
ഓർക്കാതെ ഓർത്തും
നിമിഷങ്ങൾ ദിനങ്ങളാക്കി ഞാൻ
ഇന്നിനി,
കണ്ടിട്ടും കാണാത്ത പോലെയും
മിണ്ടിമിണ്ടി മിണ്ടാത്ത പോലെയും
ഓർത്തോർത്തു ഓർക്കാത്ത പോലെയും
ദിനങ്ങളെ നിമിഷങ്ങളാക്കുന്നു ഞാൻ
നാളെയിനി,
കണ്ടുകണ്ടു കാണാതിരിക്കാൻ നടിച്ചവരിലേക്കൊരാൾ കൂടി
മിണ്ടി മിണ്ടി മിണ്ടാതിരിക്കാൻ നടിച്ചവരിലേക്കൊരാൾ കൂടി
ഓർത്തോർത്തു ഓർക്കാൻ വെറുക്കുന്നവരിലൊരാൾ കൂടി..
* ഗാന്ധിവാവനത്തിൽ ശരങ്ങ പക്ഷിയുടെ കഥയും നിലവിലെ india world അവസ്ഥയും കഥതന്തു
############
നാലാം ക്‌ളാസിൽ പഠിക്കാനുണ്ടായിരുന്ന കാട്ടുതീയിൽ പെട്ട കുടുംബം എന്ന എഴുത്തച്ഛന്റെ കവിത ഹൃദയത്തിൽ അന്നും എന്നും ഒരു മധുര നൊമ്പരമായിരുന്നു.
കാട്ടുതീയിൽ അകപ്പെട്ട പക്ഷികുടുംബത്തിലെ ജരിത എന്ന അമ്മ പക്ഷിയും കുഞ്ഞുങ്ങളും ഇന്നും ഒരുപാട് ജീവിത സത്യങ്ങളെ എന്നെ ഓർമ്മപ്പെടുത്തികൊണ്ടിരിക്കുന്നു...
അഗ്നിദേവൻ ഗാണ്ഡവ വനത്തെ എരിച്ചു"ഭക്ഷിക്കുമ്പോൾ" മരക്കൊമ്പിൽ കഴിയുന്ന അമ്മ പക്ഷിയും പറക്ക മുറ്റാത്ത കുഞ്ഞുങ്ങളും തമ്മിലുള്ള സംഭാഷണമാണ് ആ കവിത.
എലിമാളത്തിൽ കയറിഒളിച്ച് തീയിൽ നിന്ന് രക്ഷപ്പെടൂവെന്ന് വിളിച്ചുകരയുന്ന അമ്മക്കിളി.. വീണ്ടും സന്തതികൾ ഉണ്ടാകാനും കുലം നിലനിർത്താനും അമ്മ രക്ഷപെട്ടോളൂവെന്ന് പറയുന്ന കുഞ്ഞുങ്ങളും...
ഒടുവിൽ മനസ്സില്ലാ മനസ്സോടെ പറന്നകലുന്ന അമ്മപക്ഷിയുടെ ചിറകടി ഉലകവാനിൽ ഇന്നും കേൾക്കാം ഒന്ന് കാതോർത്താൽ...
പതിറ്റാണ്ടുകൾക്കിപ്പുറമുള്ള വായനക്കിടയിലാണ് പിന്നീട് ആ കിളി കുടുംബത്തിന്റെ മുൻ പിൻ കഥകൾ ഞാൻ കേട്ടത്. യഥാർത്ഥ കഥ തുടങ്ങുന്നത് ഇങ്ങനെ..
സ്വർഗത്തിലെത്തിയിട്ടും മനശാന്തി കിട്ടാതീരുന്ന മന്ദപാല മുനി ഇന്ദ്രനോട് പരിഹാരം തേടി.സ്വർഗ്ഗ സാഫല്യം നേടാൻ ഭൂമിയിൽ പക്ഷിയായി പിറന്ന് കുടുംബ ജീവിതം നുകർന്നു വരാനായിരുന്നു ഇന്ദ്ര ദേവന്റെ ഉപദേശം !!. ഗാണ്ഡവവനത്തിലെത്തിയ മുനി കുടുംബജീവിതത്തിലെ അർത്ഥ--അനർത്ഥങ്ങൾ പഠിച്ചു.ഒടുവിലാായി ഗാണ്ടീവ വനത്തിലെ അഗ്നിദേവന്റെ അഗ്നി പരീക്ഷയും മറികടന്നു മാമുനി!!.. കുടുംബ ധർമവും സ്നേഹവും കണ്ടു കരളലിഞ്ഞ അഗ്നിദേവൻ ആ മരത്തെ ദഹനത്തിൽ നിന്നും ഒഴിവാക്കിയത്രേ..അമ്മക്കിളിയും കുഞ്ഞുങ്ങളും പിന്നീട് യുഗങ്ങളോളം ജീവിച്ചു പോന്നു.. തൃപ്തനായ അഗ്നിദേവന്റെ അനുഗ്രഹവും വരവും ആ കിളികുലം മുഴുവൻ നേടി!!.അന്ന് അമ്മക്കിളി നേടിയ വരങ്ങളിൽ ഒന്ന് ഇതായിരുന്നു.
ഭൂമിയിൽ എന്നും നിന്നെ സ്മരിക്കുന്ന തലമുറകൾക്ക് മുന്നിൽ വിശുദ്ധനായ കാകപക്ഷിയായി, മരണമില്ലാത്തവനായി നീ ജനിമൃതി നേടും!! മൃത പ്രാണനായാൽ നിങ്ങൾക്ക് വനങ്ങളിലെ കാട്ടുതീയെ പുണർന്നു സ്വർഗം പൂകാം...കുടുംബ ജീവിതശേഷം മൃതപ്രായരായ കാകന്മാർ ജീവിതചക്രത്തിന്നൊടുവിൽ കാട്ടു തീ തേടി പോകുമത്രേ, അവിടെ അഗ്നിദേവന് അന്നമായി മാറി സ്വർഗം നേടാൻ ..ഇന്നും മൃതപ്രായരായ കാകന്മാരുടെ മരണം ലോകത്തിന് കാണാനാകാത്തതും അതുകൊണ്ടുതന്നെയെന്ന് സ്വപ്നത്തിൽ എന്റെ മുത്തശ്ശി പറഞ്ഞു!!
കണ്ണും മനസ്സും ഈറനണിയിച്ച കിളിപ്പാട്ടിലെ വരികളും കഥകളും ഓർത്തെടുക്കുകയായിരുന്നു ഇന്നത്തെ ഈ ലോക കുടുംബ ദിനത്തിൽ..!!!
ഏവർക്കും സ്വർഗ്ഗ സാഫല്യം നേർന്നുകൊണ്ട്...
കിഷോർ ലാൽ. കക്കാട്
* ഒരേ കുട്ടിയുടെ ജീവിതം കാണിക്കുന്നു.. ഒപ്പം ഒരാളുടെ ഇപ്പോഴത്തെ ജീവിതവും. അയാൾ ബാല്യകാലം ഓർക്കുന്ന പോലെയേ തോന്നാവൂ. പക്ഷെ ഒടുവിൽ പ്രേക്ഷകൻ അറിയുന്നു. രണ്ടും വേറെ ജീവിതമാണെന്ന്..
പക്ഷെ പ്രേക്ഷകൻ അറിയും ഇനി ആ കുട്ടിയുടെ ജീവിതവും ഇനി അപ്യാളുടെ പോലെയാകുമെന്ന്..
ചോട്ടുമുയലിന് വഴി കാണിക്കാമോ.2020 ലെ സംഭവം വങ്ങൾ ആവും വഴിയിൽ തുടസമാവുന്നത്. ഇത് വെച്ച് പാമ്പും കോണിയും പ്ലാൻ ചെയ്യാം
##################
1minute conept
1.നീതു. പുലി വരുന്നേ പുലി
2.Video hangs when range is not. Life hang wwhen.................
3. ഒരു കാര്യം ചെയ്യന്നല്ല പ്രയാസം,ചെയ്ത് തുടങ്ങനാണ് പ്രയാസം..
4. Dont stop your dreams bcz deams do come true
5.office files sleeps n govt offices everminutey file is a life...
ഗപ്പി സോങ്ങിലെ കുട്ടിയുടെ.. ഒരാൾ തന്നെ film ന് ഒടുവിൽ മറ്റൊരാളുടെ തുടർച്ചയക്കുന്നു.. ഇന്ത്യൻ റുപ്പീ ക്ലൈമാക്സ്
രേനോൾഡ്സ്, ഡ്യൂപ്ലിക്കേറ്റ് കഥ
ഗന്ധർവ്വമേഘം...ഫാന്റസി
ഒന്നും കേൾക്കുന്നില്ല... ശരിയാ ഗൂഗിൾ മീറ്റിൽ ഒന്നും കെട്ടിരുന്നില്ല.. അതല്ല നീ പറയുന്നതൊന്നും കേൾക്കുന്നില്ല.. Headswt complaint
നിച്ചുവിന്റെ അളവും ആശാരിയും...
0മുതൽ സ്കായിലിൽ അളക്കുന്നതിനു പകരം 1 മുതൽ അളവെടക്കുന്നു. ഉത്തരം അമ്മ നോക്കിയപ്പോഴും തെറ്റ്... ആശാരി തെറ്റ് ക്ശണ്ടെത്തുന്നു.
Calculatir complamunt..8 എന്ന് മാറ്ഗ്രാം കാണിക്കുന്നുണ്ട്,4+4 ok 4*2 ok സാധനം വാങ്ങി വീട്ടിൽ വന്ന് നോക്കിയാപ്പോൾ.. എല്ലാറ്റിനും ഉത്തരം 8
ഹെഡ്സെറ്റ് complaint!! പുതിയത് വാങ്ങി ചമ്മിയത്. Phone നട്വ complaint എന്ന് അറിയാതെ പുതിയത് വാങ്ങി!!
കൈകഴുകൽ അലാറം.. Message to neighbour and friends... No one response.. Idiots,ദേശ്പ്പറേഷൻ. അന്ന് രാത്രി.. കറന്റ് പോയ സമയം.. അടുത്ത വീട്ടിൽ നിന്നും അലാറം.. അമ്മ കൈകഴുകിയോ!!!
എന്റെ ഫോണിലേക്കു ബൂത്തിൽ നിന്നും നിന്ന് ഞാൻതന്നെ വിളിച്ചത്
ട്രെയിനിലെ ചായക്കാരൻ.. ട്രെയിനിലെ സിനിമ യാത്രക്കാരുടെ അടുപ്പക്കാരനാവുന്നു.. അവർക്കു വെള്ളമടിക്കാൻ വേണ്ട സൗകര്യം ചെയ്യുന്ന ആൾ.. ഒരു നല്ല ട്രെയിന്നിടയിൽ പെട്ടു മരിക്കുന്നു..
After 1998
സ്വതന്ത്ര മണ്ഡപം,
1999 telegraph ഈവെനിംഗ് ഡെയിലി..
Around 3 years...Confusion in future plans..വ്യതിയാനം daily,കമ്പ്യൂട്ടർ സെയിൽസ്...etc 2003 to 2005 @ മനോരമ സർക്കലേഷൻ wing പാലക്കാട്. Librarian കോഴ്സ് ചെയ്താൽ മനോരമയിൽ തന്നെ കയറാമെന്ന ഓഫർ. പക്ഷെ കോഴ്സ് ചെയ്തെങ്കിലും അതും നടന്നില്ല. അതോടെ പഴയ കഥയിലെ കുറുക്കനെപോലെ മീഡിയയെ ശപിച്ച് ലൈബ്രറിയൻ ആയി എഡ്യൂക്കേഷൻ ഫീൽഡിലേക്ക്,.
2005 to 2007 amal സ്കൂൾ, concord, അൽ ആമീൻ എഞ്ചിനീയറിംഗ് കോളേജ്, labour india സ്കൂൾ എന്നിവിടങ്ങളിലൂടെ യാത്ര...
2006-2007 ലെ വിവാഹാലോചന സമയത്തു മൂന്നാറിലെ ഒരു സ്കൂളിൽ കിട്ടിയ ജോലി vs ന്റെ eviction സമയത്തു പോയികിട്ടി. പക്ഷെ എന്തോ ആ പെണ്ണും ഒപ്പം ഭാഗ്യവും എന്നെ കൈവിട്ടില്ല..
കോട്ടയം ദീപികയിൽ media librarian ആയി 2008 ൽ വീണ്ടും മീഡിയയിലേക്ക്...
2009 -മെട്രോ വാർത്ത കൊച്ചി
2010-11- ഇന്ത്യവിഷൻ കൊച്ചി
2011-13 മനോരമ ന്യൂസ്, അരൂർ മഴവിൽ ചാനൽ....
അങ്ങനെയിരിക്കെ 2013 ൽ psc age bar ന്റെ end ൽ വെച്ച് കിട്ടിയ അവസാനബസ്സിൽ പ്രൈവറ്റ് രംഗം ഉപേക്ഷിച്ചു സർക്കാർ ഗുമസ്ഥപണിക്ക് ഇറങ്ങിതിരിച്ചു..
ആ യാത്ര ഇന്നും തുടരുന്നു....
ഇപ്പോൾ കുന്നംകുളത്ത് ICDS ഓഫീസിൽ... ഭാര്യ അക്കികാവ് st മേരീസ് കോളേജിൽ പഠിപ്പിക്കുന്നു. മകൻ 7ലും മകൾ 4 ലും ബഥനിയിൽ പഠിക്കുന്നു. താമസം കുന്നംകുളം ചെറുവത്തൂർ അമ്പലത്തിന്നടുത്ത്.
നിങ്ങള്ക്ക് ചിലപ്പോൾ ബോർ അടിച്ചിരിക്കാം.. എങ്കിലും ഇതുപോലെ നിങ്ങളുടെ ജീവിത യാത്രാകഥ കൂടി കേൾക്കാൻ പറ്റുമെന്ന വിശ്വാസത്തോടെi
****************//////////////*********
കായ്ച്ച അഞ്ചാറ് മത്തങ്ങകളിൽ ഒന്ന് പാകമായിട്ടുണ്ട്..പക്ഷെ ഇപ്പൊ തന്നെ വണ്ടുകൾ ഒരു മത്തൻ ചെറുതായി ഒന്ന് തുരന്ന് തിന്ന് തുടങ്ങിയിരുന്നു..😯🙄അവരും ഭൂമിയുടെ അവകാശികൾ തന്നെ!!അവർക്കും ആ മത്തനിൽ അവകാശമുണ്ട്.സമ്മതിച്ചു!!!😇😇പക്ഷെ കുറച്ച് വണ്ടുകൾ മത്തന്റെ കൂടുതൽ portion വേണമെന്ന് പറഞ്ഞ് വാശിപിടിച്ചു.അത് എനിക്കിഷ്ടായില്ല!!😡😡 ഉണ്ടാക്കിയ മ്മ് ക്കും ല്ലേ കുറച്ച് അകവാശങ്ങളൊക്കെ..
പിന്നെ ഒന്നും നോക്കിയില്ല ഭൂവുടമയുടെ അധികാരത്തോടെ ഞാൻ അതങ്ങട്ട് മുറിച്ചു..👺👺 ചങ്ങമ്പുഴയുടെ വാഴക്കുലയിലെ മലയപുലയന്മാരെ പോലെ വണ്ടുകൾ എന്നെ നിസ്സഹായരായി നോക്കിനിന്നു.🤭☹️
അപ്പോൾ ആകാശത്ത് ഇങ്ങനെ ചങ്ങമ്പുഴയുടെ ഈരടികളുടെ അശരീരി മുഴങ്ങി 🧚🧚♂️.."അഴിമതി അക്രമ മത്യന്തരൂക്ഷമാം നിശിതമാശനിപാതം!!ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾ തൻ പിന്മുറക്കാർ!!"🐞🐞ഇനിയിപ്പോ ബാക്കി നിൽക്കുന്ന കുഞ്ഞൻ മത്തങ്ങകളുടെ ഭാവി എന്താകും!? വണ്ടുകളുടെ പിന്മുറക്കാർ പ്രതികാരം ചെയ്യുമോ!??🤔🤔സത്യം പറഞ്ഞാൽ എനിക്ക് ഉറക്കം കിട്ടുന്നില്ല കൂട്ടരേ...☹️☹️☹️
ഈ അവസ്ഥയെ സമകാലീന ഇന്ത്യൻ രാഷ്രീയവുമായി ആരും ബന്ധപ്പെടുത്തരുതെന്നു പ്രത്യേകം അപേക്ഷിക്കുന്നു...😜😜
ചങ്ങമ്പുഴയുടെ വാഴക്കുലയിലെ പുലയൻ അത് തമ്പിരാന്റെവീട്ടിലേക്കാണ് കൊണ്ടുപോയതെങ്കിൽ ഞാൻ അത് എന്റെ വീട്ടിലേക്ക് കൊണ്ടുപോയി.
ഞാൻ മത്തങ്ങയും മുറിച്ചു കുടിയാന്റെ അധികാരത്തോടെ കൊണ്ടുപോകുന്നത് തമ്പിരാൻ വണ്ടുകൾ നോക്കിനിൽക്കുന്നുണ്ടായിരുന്നു...
അപ്പോൾ ആകാശത്ത് ചങ്ങമ്പുഴയുടെ ഈരടികൾ അശരീരി പോലെ മുഴങ്ങുന്നുണ്ടായിരുന്നു..😒..."അഴിമതി അക്രമ മത്യന്തരൂക്ഷമാം നിശിതമാശനിപാതം!!ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾ തൻ പിന്മുറക്കാർ!!"
““““““““““““““““““““““““““
ആചരിക്കേണ്ടതായ പല ദിനങ്ങളും ഇന്ന് ആഘോഷങ്ങളായി മാത്രം മാറുമ്പോൾ അതിന്റെ ആത്മാവ് നഷ്ടപ്പെടുന്ന പോലെ തോന്നുന്നു.ആഘോഷങ്ങൾക്കിടയിൽ ആ സമര ചരിത്രത്തിന്റെ വീര്യം തേടിയുള്ള ഒരു ദിനാചരണം ആയാലോയെന്നൊരു ചിന്ത മനസ്സിൽ കടന്നുവന്നു. അവധിദിനങ്ങളിലെ പതിവുപോലെ ഒരു ചെറുയാത്ര. പക്ഷെ
ഇന്നത്തെ ഞങ്ങളുടെ യാത്രസ്വാതന്ത്ര്യ സമരത്തിന്റെ ഒരു പ്രാദേശിക സമരഭൂമിയിലേക്ക് ആയിരുന്നു. കുന്നംകുളം അഞ്ഞൂർ റോഡിൽ മുഖംമൂടി മുക്കിനടുത്തുള്ള കടലായിൽ മന!!
ആദ്യകാല കോൺഗ്രസിന്റെയും കമ്മ്യൂണിസത്തിന്റെയും വളർച്ചയ്ക്ക് ഒരുപോലെ പോറ്റമ്മയായി വർത്തിച്ച ഒരു മനകൂടിയാണ് കടലായിൽ. നൂറ്റാണ്ടുകളുടെ പഴക്കമുള്ള മന അതിന്റെ ആദ്യഘട്ടങ്ങളിൽ ബ്രാഹ്മണ്യത്തിന്റെ സകല നന്മകളും തിന്മകളും ഒരുപോലെ പകർന്നടിയിരിക്കാം . മനയുടെ നിർമ്മാണം കഴിഞ്ഞു വർഷങ്ങൾക്കകം അന്നത്തെ കാരണവർ ശ്രീധരൻ നമ്പൂതിരിയും പത്നിയും മരണമടഞ്ഞു. മക്കളായ നാരായണൻ നമ്പൂതിരിയും അഷ്ടമൂർത്തിയും പിന്നീടുള്ള കാലം അമ്മാമൻമാരുടെ സംരക്ഷണയിലായിരുന്നു ഇവിടെ കഴിഞ്ഞത്.. അക്കാലഘട്ടത്തിലെ കോൺഗ്രസ് കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ വേലിയേറ്റം നാരായണനിലേക്കും അഷ്ടമൂർത്തിയിലേക്കും ചേക്കേറിയത് സ്വാഭാവികം. സർവസ്വതന്ത്രരായ ഇരുവരും ബ്രഹ്മണ്യത്തിന്റെ ചരടുകളെ അവഗണിച്ച് സ്വാതന്ത്ര്യ മോഹികൾക്കൊപ്പം പ്രവർത്തിച്ചു. രണ്ടുപേരുടെയും യോഗക്ഷേമ പ്രവർത്തനം പിന്നീട് സാമൂഹ്യ രാഷ്ട്രീയ രംഗത്തേക്ക് മാറി.
ആദ്യകാല കോൺഗ്രസ്സുകാരായിരുന്ന എം ആർ ബി, കെ എസ് നാരായണൻ വള്ളത്തോൾ ബാലാണിയമ്മ സഖാവ് ഇ എം എസ്, കൊടമന നാരായണൻ,ചെറുക്കാട്, പ്രേംജി, ഉണ്ണിരാജ,, അങ്ങനെ പലരുടെയും പ്രവർത്തന സംഗമ സ്ഥനമായി കടലായി മന മാറി. ഗുരുവായൂർ ക്ഷേത്ര പ്രവേശനം, ഉപ്പ് സത്യാഗ്രഹം, വിദേശ വസ്ത്ര ബഹിഷ്കരണം എന്നിവയുടെ പ്രാദേശിക ആസൂത്രണത്തിൽ മനയും അതിലെ സന്ദർശകരും സജീവമായി.
മനയ്ക്കടുത്തുള്ള മണികണ്ഡേശ്വരം ക്ഷേത്രത്തിന്റെ മുന്നിൽ നടന്ന വിദേശ വസ്ത്രങ്ങൾ കത്തിക്കൽ പ്രക്ഷോഭം അന്ന് ജനമനസ്സിലും ബ്രിട്ടീഷ് വിരോധം ആളികത്തിച്ചു. ഗുരുവായൂർ ക്ഷേത്ര പ്രവേശന സമരകാലത്ത് അവർണർക്ക് പ്രവേശനം തടയാൻ ചേർന്ന സവർണരുടെ യോഗത്തിൽ എം ആർ ബിയും മനയിലെ ആസൂത്രകരും ചേർന്ന് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതും തുടർന്നുള്ള ഒറ്റുകളും അതിജീവനവും പിന്നീട് നമ്മുടെ നാടിന്റെ കൂടി ചരിത്രമാണ്.
പൊന്നാനി കർഷക ആദ്യ സമ്മേളനം നടന്നത് മനക്കടുത്തുള്ള കുരഞ്ഞിയൂർ ആയിരുന്നു.ആ കൂട്ടാടൻ പാടവും അതിരുകളും ഇന്നും കർഷകസമര ഭൂമിതന്നെ!സമ്മേളനവേദികളിൽ കളിക്കാനുള്ള പാട്ടബാക്കി എന്ന നാടകം കെ ദാമോദരൻ എഴുതിയത് ഈ മനയിലെ പടിഞ്ഞാറ്റുമുറിയിൽ വെച്ചായിരുന്നു. കടലായിൽ മനയുടെ ബന്ധക്കാരായിരുന്നു ഇ എം എസ്സിന്റെ കുടുംബം. ഇദ്ദേഹം ഉൾപ്പെടെയുള്ള ആദ്യകാല കമ്മൂണിസ്റ്റുകളുടെ ഒളിതാവളം കൂടിയായിരുന്നു ഈ മന.എം ആർ ബിയുടെയും പ്രേജിയുടെയും മുല്ലമംഗലം മന, ആൽത്തറയിലെ അമ്പലത്തറ എന്നീ രംഗവേദികളും കെ എസ് നാരായണൻ, അണ്ടത്തോട് സി പി രാമപണിക്കർ,കൊടമന, വള്ളത്തോളിന്റെ മക്കൾ.. അങ്ങനെ ഒരു പാട് സമരകഥാപാത്രങ്ങളുടെയും ഭൂമിക കൂടിയാണ് എന്റെ നാടെന്ന് ഞാനറിഞ്ഞത് ഇപ്പോഴാണ്..
ഞങ്ങൾ തിരികെ മടങ്ങവേ നിസ്വാർത്ഥരായ ഒരു പാട് ആത്‍മാക്കളുടെ സമരവീര്യമാർന്ന മുദ്രവാക്യങ്ങൾ അപ്പോഴും ആ മനപ്പറമ്പിൽ മുഴങ്ങ്ന്നുണ്ടായിരുന്നു...അല്ല..കേഴുന്നുണ്ടായിരുന്നു...
സ്വാതന്ത്രം!!...ജനാധിപത്യം!!..
++++++++++++++++++
●ിം ആറുകിലോമീറ്റർ അകലെ ഭാരതപ്പുഴയോരത്തായി സ്ഥിതിചെയ്യുന്ന പ്രദേശമാണു് തൃത്താല. ഇവിടം കേരളത്തിലെ ഒരു പ്രാചീന സംസ്കാരകേന്ദ്രമായിരുന്നു. അഗ്നിഹോത്രിയും പാക്കനാരും ഉൾപ്പെടുന്ന പറയിപെറ്റ പന്തിരുകുലത്തിന്റെ ഐതിഹ്യപ്പെരുമ ദേശത്തിന്റെ അന്തരീക്ഷത്തെ ചൂഴ്ന്നു വർത്തിക്കുന്നുണ്ട്. പുതിയങ്ങാടി വഴിയരികിൽ ഒരു സ്മാരകം കാണാം. അതു് പാക്കനാരുടെ അന്ത്യവിശ്രമസ്ഥാനമാണെന്നു പറയപ്പെടുന്നു. തൃത്താലയ്ക്കടുത്തുള്ളതും വേമഞ്ചേരി നമ്പൂതിരി സ്ഥാപിച്ചതെന്നു വിശ്വസിക്കപ്പെടുന്നതുമായ പഴയ ക്ഷേത്രത്തിൽ വച്ചാണത്രെ തൊണ്ണൂറ്റൊമ്പതു് അശ്വമേധയാഗങ്ങൾ നടന്നതു്. അഗ്നിഹോത്രിയുടെ വിഹാരരംഗമായ മേഴത്തോൾ ഗ്രാമം തൃത്താലയ്ക്കടുത്താണു്. കൗതുകമുണർത്തുന്ന വെള്ളിയാൻകല്ലും അകലെയല്ല.കേരളാചാര ദീപികയിൽ തൃത്താലയെക്കുറിച്ചുള്ള പരാമർശം കാണാം. ഫ്രാൻസിസ് ബുക്കാനനും ബി.എസ്. വാർഡും തൃത്താലയെക്കുറിച്ചു പറയുന്നുണ്ടു്. അമ്പതോളം വീടുകളുള്ള ഒരു ചെറിയ ജനപദമായിരുന്നു തൃത്താല. തമിഴ്‌നാട്ടിൽനിന്നു് ടിപ്പു കൊണ്ടുവന്ന ഹിന്ദുക്കൾ വഴിയാത്രക്കാരുടെ ആവശ്യത്തിനായി കടകമ്പോളങ്ങൾ സ്ഥാപിച്ചു് വ്യാപാരം നടത്തിപ്പോന്നു. പാലക്കാട്ടേക്കും കോഴിക്കോട്ടേക്കും പൊന്നാനിക്കും തൃത്താലനിന്നു നിരത്തുകളുണ്ടായിരുന്നു. ജനത്തിരക്കുള്ള കവലയായിരുന്നു തൃത്താല. പക്ഷേ റോഡുകളുടെ സ്ഥിതി തുലോം മോശമായിരുന്നു. ചെറുകുന്നുകളും താഴ്വരകളും നിറഞ്ഞ ഭൂപ്രകൃതിയായിരുന്നു. കൃഷിരീതിയെക്കുറിച്ചു പഠനം നടത്താനാണ് ബുക്കാനൻ തൃത്താല സന്ദർശിച്ചതെന്നു ഡയറിക്കുറിപ്പിൽ കാണുന്നു. പക്ഷേ കർഷകരുടെ നിസ്സഹകരണംമൂലം വിശദ പഠനം നടത്താനദ്ദേഹത്തിനു കഴിഞ്ഞില്ലത്രെ. നികുതി വർധിപ്പിക്കാൻ വന്ന സർക്കാരുദ്യോഗസ്ഥനാണെന്ന് തൃത്താല നിവാസികൾ തെറ്റിദ്ധരിച്ചുപോലും. 19-ാം ശതകത്തിലെ തൃത്താലയെപ്പറ്റി ബി.എസ്.വാർഡിന്റെ ഡയറിക്കുറിപ്പിൽ വിവരണമുണ്ട്. എ.ഡി.1820 ഫെബ്രുവരി 20നാണ് വാർഡ് തൃത്താല സന്ദർശിച്ചത്. കൂറ്റൻ ചുറ്റുമതിലോടു കൂടിയ ഒരു വലിയ ക്ഷേത്രം അദ്ദേഹം തൃത്താലയിൽ കണ്ടത്രെ. വഴിയാത്രക്കാർക്കുവേണ്ടി നിരവധി കടകളും തൃത്താലയിലുണ്ടായിരുന്നു. തൃത്താലയിലെ പഴയ സത്രം അഗ്നിബാധമൂലം വെന്തെരിഞ്ഞു കിടക്കുകയായിരുന്നു അന്നു്. പൊന്നാനിക്കുള്ള നിരത്ത് തൃത്താല വഴി കടന്നുപോയിരുന്നു. തൃത്താല ഒരു സുപ്രധാന കേന്ദ്രമായിരുന്നെന്നും ബി.എസ്. വാർഡിന്റെ ഡയറിക്കുറിപ്പിൽ കാണുന്നു.തൃത്താലപ്പന്റെ ക്ഷേത്രം ചിരപുരാതനമാണു്. ആദിയിൽ ഇതൊരു ജൈനക്ഷേത്രമായിരുന്നിരിക്കാമെന്നു ചിലർ ഊഹിക്കുന്നു. സ്ഥലനാമം തൃത്താലപ്പനുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നും പറയുന്നവരുണ്ട്. അഗ്നിഹോത്രിയുടെ അന്തർജനം പുഴയിൽ കുളിക്കാൻ പോയെന്നും കൂടെക്കൊണ്ടുവന്ന കിണ്ണം തേച്ചുകഴുകി ഒഴുകിപ്പോകാതിരിക്കാൻ മണൽ നിറച്ചുവച്ചെന്നും എടുക്കാൻ നോക്കിയപ്പോൾ താലം ഉറച്ചുപോയെന്നും അങ്ങനെ തൃത്താലപ്പന്റെ പ്രതിഷ്ഠയുണ്ടായെന്നുമാണ് ഐതിഹ്യം. തൃത്താലപ്പന്റെ വിഗ്രഹം മണൽ കൂടിയതുപോലാണത്രെ. താലത്തിലപ്പന്റെ സാന്നിധ്യംകൊണ്ട് തൃത്താല സ്ഥലനാമം നിഷ്പന്നമായത്രെ. പുഴ ക്ഷേത്രത്തിനു സമീപം എത്തുമ്പോൾ ലേശം വളഞ്ഞാണൊഴുകുന്നതു്.ഒന്നാംതരം നിരത്തുകളും കടകമ്പോളങ്ങളും ഒക്കെച്ചേർന്ന ജനത്തിരക്കേറിയ ചെറുനഗരമാണു് ഇന്നത്തെ തൃത്താല.#തൃത്താല മഹാ ശിവക്ഷേത്രംകേരളത്തിലെ പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് തൃത്താല ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് തൃത്താല മഹാദേവക്ഷേത്രം. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള[1] ക്ഷേത്രമാണിത്. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന ഈ മഹാദേവക്ഷേത്രത്തിലെ തേവർ "തൃത്താലയപ്പൻ" എന്ന പേരിൽ അറിയപ്പെടുന്നു.[2]. കോഴിക്കോട് സാമൂതിരി രാജാവാണ് ക്ഷേത്രഭരണം നടത്തുന്നത്.ഐതിഹ്യം പാലക്കാട് ജില്ലയിലെ തൃത്താലയിലെ ശിവക്ഷേത്രം പെരുമ കൊണ്ട് ഭാരത പ്രശസ്തി നേടിയ ക്ഷേത്രങ്ങളിൽ ഒന്നാണ്. പരശുരാമ പ്രാതിഷ്ഠിതമെന്നു പറയപ്പെടുമ്പോഴും കൂടുതൽ വിശ്വാസ്യമായ പ്രചാരത്തിലുള്ള ക്ഷേത്രോത്പത്തി സംബന്ധമായ ഐതിഹ്യം ഇപ്രകാരമാണ്. പന്തിരുകുലത്തിലെ പ്രഥമ ഗണ്യനായ മേഴത്തോൾ അഗ്നിഹോത്രിയുടെ കുട്ടിക്കാലത്ത് ഒരിക്കൽ അദ്ദേഹം കുളിക്കാനായി എണ്ണ നിറച്ച ഒരു കിണ്ണവുമായി ഭാരതപ്പുഴയിലേക്ക് പോകുകയും, എണ്ണതേച്ചു കഴിഞ്ഞപ്പോൾ കിണ്ണത്തിൽ നനഞ്ഞ മണ്ണു വച്ച് ശിവലിംഗമുണ്ടാക്കുകയും പിന്നീട് അത് കരയ്ക്കു വച്ച് പുഴയിൽ കുളിക്കാനിറങ്ങുകയും ചെയ്തു. കുളി കഴിഞ്ഞ് പോകാൻ നേരം മേഴത്തോൾ കിണ്ണം എടുക്കാൻ ശ്രമിച്ചുവെങ്കിലും ഉയർത്താൻ കഴിഞ്ഞില്ല. അതിൽ വന്ന ശിവചൈതന്യം അദ്ദേഹം മനസ്സിലാക്കുകയും പിന്നീട് അവിടെ ശിവക്ഷേത്രം നിർമ്മിക്കുകയും ചെയ്തുവെന്നും ഐതിഹ്യം. തിരുത്താലത്തിലപ്പൻ എന്നായിരുന്നുവത്രേ ക്ഷേത്രേശന്റെ ആദ്യത്തെ പേര്. പിന്നീട് ആ പേരു ലോപിച്ച് തൃത്താലയപ്പൻ എന്നാവുകയും, ആ ദേശം തൃത്താല എന്നറിയപ്പെടുകയും ചെയ്തു.ക്ഷേത്ര നിർമ്മാണം ഒൻപതാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ശിവക്ഷേത്രമാണിത്.[3] ശ്രീകോവിലും ശിവലിംഗവും സാമാന്യം വലുതാണ്. ദേവദർശനം കിഴക്കോട്ടാണ്; കിഴക്കേ നടയിൽ സാമാന്യം വലിയ ഗോപുരം പണിതീർത്തിട്ടുണ്ട്.ശിവലിംഗംക്ഷേത്രത്തിലെ വിഗ്രഹം ഉറപ്പിച്ചിരിക്കുന്ന പ്രതലം മണൽ കൂട്ടിയതിനു സമാനമായാണ് ഇരിക്കുന്നത്. പണ്ട് വേമഞ്ചേരി മനയിലെ അഗ്നിഹോത്രി പുഴയിലെ മണലിനാൽ തീർത്ത ശിവലിംഗമായതിനാലാണ് ഇങ്ങനെയെന്നും ഐതിഹ്യം. മണൽ കൊണ്ടുള്ള ശിവലിംഗമായതിനാൽ അഭിഷേകം നടത്താറില്ല. ശിവലിംഗം അല്പം ചരിഞ്ഞാണ് ഇരിയ്ക്കുന്നത്. അഗ്നിഹോത്രിയുടെ അമ്മ നടത്തിയ ബലപ്രയോഗത്തിലാണ് ഇത് സംഭവിച്ചതെന്ന് വിശ്വസിയ്ക്കപ്പെടുന്നു.പൂജാവിധികൾ എല്ലാ മഹാക്ഷേത്രത്തിലുള്ളതു പോലെ ഇവിടെയും അഞ്ചു പൂജകളായിരുന്നു പണ്ട് നിത്യേന പതിവുണ്ടായിരുന്നത്. പക്ഷേ കാലാന്തരത്തിൽ അതു നിന്നുപോയി. ഇപ്പോൾ നിത്യേന മൂന്നു പൂജകൾ പതിവുമുണ്ട്.#പന്നിയൂർ ശ്രീവരാഹമൂർത്തി ക്ഷേത്രംപാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ തൃത്താല ബ്ളോക്കിൽ ആനക്കര ഗ്രാമപഞ്ചായത്തിലെ പന്നിയൂർ എന്ന ഗ്രാമത്തിലാണ് ശ്രീ വരാഹമൂർത്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.[1] [2] [3] ഏകദേശം 4000 വർഷത്തോളം പഴക്കമുള്ളതാണെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം പരശുരാമൻ നിർമ്മിച്ചതാണെന്നാണ് ഐതിഹ്യം[4][5]പട്ടാമ്പിയിൽ നിന്ന് തൃത്താല, വെള്ളിയാങ്കല്ല് റെഗുലേറ്റർ വഴി കുറ്റിപ്പുറത്തേക്ക് (എം.ഇ.എസ്. എൻജിനിയറിംഗ് കോളേജിനു മുൻപിലൂടെ) പോകുന്ന റോഡിൽ കുമ്പിടി എന്ന ചെറിയ ഗ്രാമത്തിലെ കവലയിൽ നിന്ന് ഏകദേശം അഞ്ഞൂറ് മീറ്റർ അകത്തേക്ക് മാറി പന്നിയൂർ എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പട്ടാമ്പിയിൽ നിന്നും ഇവിടേക്ക് ഏകദേശം പതിനേഴു കിലോമീറ്ററോളം ദൂരം ഉണ്ട്. പ്രധാന പ്രതിഷ്ഠ ഭൂമിദേവി സമേതനായ ശ്രീ വരാഹമൂർത്തി ആണ്. കിഴക്കോട്ട് ദർശനം. കൂടാതെ, ശിവൻ, അയ്യപ്പൻ, ഗണപതി, ഭഗവതി, സുബ്രഹ്മണ്യൻ, ലക്ഷ്മിനാരായണൻ എന്നീ ഉപദേവതകളും ഉണ്ട്.കോഴിക്കോട് സാമൂതിരിയുടെ കീഴിലാണ് ഈ ക്ഷേത്രം. തകർന്നു പോയ ഒരു വലിയ കൂത്തമ്പലത്തിന്റെ അവശിഷ്ടങ്ങളും ക്ഷേത്രത്തിൻറെ മുൻഭാഗത്തായി കാണാം.എത്തിച്ചേരാൻഎൻ എച്ച് 17ൽ തൃക്കണ്ണാപുരത്തുനിന്നും കുമ്പിടി വഴിയിൽ 3.6 കിലോമീറ്റർ പോയി കുമ്പിടിനിന്ന് ആനക്കര ഭാഗത്തേക്ക് 1കിമി കൂടിപോയാൽ പന്നിയൂർ വരാഹമൂർത്തിക്ഷേത്രമായി. പട്ടാമ്പിനിന്നും തൃത്താല കുമ്പിടി റോട്ടിൽ 12 കിമി പോയാലും പന്നിയൂരെത്താം.മേഴത്തോൾ അഗ്നിഹോത്രിപറയി പെറ്റ പന്തിരുകുലത്തിലെ പ്രഥമ പുത്രനാണ് മേഴത്തോൾ അഗ്നിഹോത്രി. [1]ബ്രഹ്മദത്തൻ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമധേയം. "യജ്ഞസ്ഥാനം സംരക്ഷ്യം" എന്ന കലിദിനമനുസരിച്ച് കലി വർഷം 3444 (AD342) മീനമാസം രണ്ടാം തിയ്യതി വ്യാഴാഴ്ച്ചയാണ് അഗ്നിഹോത്രി ജനിച്ചത് എന്ന് ചരിത്രം. വരരുചിയും പത്നിയും ഉപേക്ഷിച്ച നവജാത ശിശുവിനെ നിളാതീരത്തു നിന്നും, വേമഞ്ചേരി മനയിലെ അന്തർജ്ജനം കണ്ടെടുത്ത് വളർത്തി.[2] വളരെ കുഞ്ഞുനാളിലേ കുട്ടിയിൽ ഒരു ദിവ്യ ചേതസ്സ് കാണപ്പെട്ടു. ഒരു ദിവസം അന്തർജ്ജനം കുളിയ്ക്കാനായി പുഴയിലേയ്ക്ക് പോയപ്പോൾ കൂടെ ചെന്ന കുട്ടി, അവരുടെ താളിക്കിണ്ണത്തിൽ, പുഴമണൽ കൊണ്ടുണ്ടാക്കിയ ശിവലിംഗം പ്രതിഷ്ഠിച്ചുവെന്നും, വരന്തുട്ടിക്കടവിൽ വെച്ച് പുഴയുടെ ഗതി മാറ്റി ഒഴുക്കി എന്നും ഐതിഹ്യം. പുഴമണൽ കൊണ്ടുണ്ടാക്കിയ ശിവലിംഗം തിരുത്താലത്തിൽ (താളിക്കിണ്ണത്തിൽ) പ്രതിഷ്ഠിച്ചതു കൊണ്ട് അത് തിരുത്താല അപ്പനും പിന്നീട് തൃത്താല അപ്പനും ആയി മാറി എന്ന് വിശ്വാസം. ഈ ക്ഷേത്രം നിൽക്കുന്നതിനു ചുറ്റും ഉള്ള നാട് തൃത്താല എന്ന പേരിൽ അറിയപ്പെടുകയുണ്ടായിബുദ്ധ,ജൈന സംസ്കാരങ്ങളുടെ വ്യാപനം മൂലം, യജ്ഞ സംസ്കാരം ഇല്ലാതായി മാറിയ കാലമായിരുന്നു അത്. അഗ്നിഹോത്രി, യജ്ഞ സംസ്കാരത്തെ പുനരുത്ഥരിയ്ക്കാനായി 99 സോമയാഗങ്ങൾനടത്തി. നൂറു സോമയാഗങ്ങൾ നടത്തുന്ന പുരുഷൻ ഇന്ദ്രപദത്തിന് പ്രാപ്തനാണ് എന്നാണ് വിശ്വാസം. തൊണ്ണൂറ്റി ഒൻപതാമത്തെ യാഗം അവസാനിയ്ക്കുന്ന ദിവസം ഇന്ദ്രൻ നേരിട്ട് യാഗശാലയിൽ എത്തുകയും നൂറാമത്തെ യാഗം നടത്തുന്നതിൽ നിന്നും പിന്തിരിയണമെന്ന് അഗ്നിഹോത്രിയോട് അഭ്യർത്ഥിയ്ക്കുകയും ചെയ്തു. എന്നാൽ, താൻ യാഗം നടത്തുന്നത് ഇന്ദ്രപദവിയ്ക്കു വേണ്ടിയല്ല എന്നും, യജ്ഞസംസ്കാരത്തിന്റെ പുനരുത്ഥാരണം മാത്രമാണ് തന്റെ ലക്ഷ്യം എന്നും അതു കൊണ്ട് യാഗം നടത്താതിരിക്കാൻ പറ്റില്ല എന്നും അഗ്നിഹോത്രി ഇന്ദ്രനോട് പറഞ്ഞു.32 മനകളിൽ 7 മനകൾ മാത്രമായിരുന്നു അഗ്നിഹോത്രിയൊട് യാഗങ്ങളിൽ സഹകരിച്ചിരുന്നത്. ദേവേന്ദ്രൻ, ആ ഏഴ് ഋത്വിക്കുകൾക്കും അഗ്നിഹോത്രിയോടൊപ്പം, തനിയ്ക്ക് തുല്യമായ പദവി നൽകുകയും നൂറാമത്തെ യാഗത്തിന് ആശംസകൾ നേരുകയും ചെയ്തു എന്നും ഐതിഹ്യം.അഗ്നിഹോത്രി യാഗങ്ങൾ നടത്തിയ സ്ഥലം പിന്നീട് യജ്ഞേശ്വരം എന്നറിയപ്പെട്ടു. യാഗത്തിന് അഗ്നി ജ്വലിപ്പിയ്ക്കാനായി യജ്ഞശാലയ്ക്ക് തെക്കായുള്ള അരയാലിന്റെ വടക്കോട്ടുള്ള കൊമ്പായിരുന്നു ഉപയോഗിച്ചിരുന്നത്. ഇപ്പോഴും സോമയാഗങ്ങൾക്ക് അരണിയായി ഈ മരത്തിന്റെ കൊമ്പാണ് കൊണ്ടു പോകുന്നത്. യാഗം നടക്കുന്ന സമയത്ത് ഋത്വിക്കുകൾക്കും, യജമാനനും, പത്തനാടിയ്ക്കും (യജമാന പത്നി) എന്തെങ്കിലും അസ്വാസ്ഥ്യങ്ങൽ ഉണ്ടായാൽ അവരെ ചികിൽസിക്കനായി വൈദ്യമഠം എന്ന മനയിലെ വൈദ്യന്മാരെയാണ് നിയോഗിച്ചിരുന്നത്. ഇവരെ ശാലാവൈദ്യർ എന്ന പേരു കൊടുത്ത് ആദരിയ്ക്കുകയും പിന്നീട് ഈ കുടുംബത്തിൽ പിറന്ന പുരുഷന്മാരെല്ലാം അഷ്ടവൈദ്യന്മാരായി തീരുകയും ചെയ്തു.അഗ്നിഹോത്രി, മന്ദനമിശ്ര എന്ന പേരിൽ ഭാവനാവിവേകം, സ്ഫോടസിദ്ധി, ബ്രഹ്‌മസിദ്ധി എന്നീ ഗ്രന്ഥങ്ങൾ രചിച്ചു.അഗ്നിഹോത്രി തന്റെ നൂറാമത്തെ യാഗം അവസാനിപ്പിച്ചത് കലിവർഷം 3479ആമാണ്ട്(AD378),കുംഭമാസം 28 ചൊവ്വാഴ്ച്ച ആയിരുന്നുവെന്നും, അന്ന് അദ്ദേഹത്തിന് 34 വർഷം, പതിനൊന്ന് മാസം 26 ദിവസം പ്രായമായിരുന്നുവെന്നും ചരിത്രം.പിതാവായ വരരുചിയുടെ ശ്രാദ്ധത്തിന്, വായില്ലാക്കുന്നിലപ്പൻ ഒഴികെ ഉള്ള പതിനൊന്ന് പേരും അഗ്നിഹോത്രിയുടെ ഇല്ലത്തിൽ ഒത്തു ചേരാറുണ്ടായിരുന്നതായി പറയപ്പെടുന്നു.#പറയിപെറ്റ പന്തിരുകുലംമാതാവ്‌പഞ്ചമിപിതാവ്വരരുചിമക്കൾമേഴത്തോൾ അഗ്നിഹോത്രിപാക്കനാർരജകൻകാരയ്ക്കലമ്മഅകവൂർ ചാത്തൻവടുതല നായർവള്ളോൻ / തിരുവള്ളുവർഉപ്പുകൂറ്റൻപാണനാർഉളിയന്നൂർ പെരുന്തച്ചൻവായില്ലാക്കുന്നിലപ്പൻനാറാണത്ത് ഭ്രാന്തൻ.#കണ്ണന്നൂർ ശ്രീ ഭഗവതി ക്ഷേത്രം തൃത്താല.പട്ടാമ്പി തൃത്താല റൂട്ടിൽ ആധുനികവികസനത്തിന്റെ ക്ഷതങ്ങളൊന്നുംഅധികമേൽക്കാതെ, നിളയുടെതീരത്തോടുചേർന്നു നെൽവയലുകളാൽചുറ്റപ്പെട്ടു കിടക്കുന്നഗ്രാമീണസുന്ദരിയാണ് കണ്ണന്നൂർ. പാലക്കാട്ജില്ലയിലെഏറ്റവും മനോഹരമായക്ഷേത്രങ്ങളിൽഒന്നാണ് കണ്ണന്നൂർ ഭഗവതിക്ഷേത്രം വർഷകാലത്ത് മഴപെയ്തുതോർന്ന സമയങ്ങളിൽ ചെന്നാൽ വശ്യമായഒരനുഭവമായിരിക്കും.💚പാലക്കാടൻ ഗ്രാമീണത ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ടൊരിടം.
ന്റെ 86-ാം ജന്മവാർഷികം മല
യ
ാ
ള സിനിമയിലെ ഒറ്റയാൻ📽️ജനകീയ സിനിമയുടെ പിതാവ് എന്ന് ചലച്ചിത്ര-മാധ്യമ ലോകം വിശേഷിപ്പിച്ച ചലച്ചിത്ര സംവിധായന്‍ തിരക്കഥാകൃത്ത് എഴുത്തുകാരന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ തിളങ്ങിയ ജോൺ എബ്രഹം. സാധാരണക്കാരന്റെ സിനിമയാണ് തൻ്റെ സ്വപ്നമെന്നും ഒരു ക്യാമറ മാത്രമേയുള്ളെങ്കിലും അതുമായി ജനങ്ങൾക്കിടയിലൂടെ നടന്ന് സിനിമ നിർമ്മിക്കാനാകുമെന്ന് തെളിയിച്ച ഒരേ സമയം സിനിമ തന്റെ ഏറ്റവും വലിയ ദൗർബല്യവും ഏറ്റവും വലിയ ശക്തിയും ആണെന്നും വിശ്വസിച്ച സിനിമാ ലോകത്തെ ഒരു ഒറ്റയാൻ ആയിരുന്ന ജോൺ എബ്രഹാം. ചേന്നങ്കരി വാഴക്കാട് വി.റ്റി ഏബ്രഹാമിന്റെയും സാറാമ്മയുടെയും മകനായി 1937 ഓഗസ്റ്റ് 11-ന് കുന്നംകുളത്ത് ജനിച്ചു. കുട്ടനാട്ടിലെ ചേന്നങ്കരിയില്‍ പ്രാഥമിക വിദ്യാഭ്യാസവും തുടര്‍ന്ന് കോട്ടയം സി.എം.എസ് സ്‌കൂളിലും ബോസ്റ്റണ്‍ സ്‌കൂളിലും എം.ഡി സെമിനാരി സ്‌കൂളിലുമായി ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തീകരിച്ചു. തിരുവല്ല മാര്‍ത്തോമ കോളേജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. ദര്‍വാസ് യൂണിവേഴ്‌സിറ്റിയില്‍ രാഷ്ട്രമീമാംസയില്‍ ബിരുദാനന്തരബിരുദത്തിന് ചേര്‍ന്നെങ്കിലും പൂര്‍ത്തീകരിച്ചില്ല. 1962-ല്‍ കോയമ്പത്തൂരിലെ എല്‍.ഐ.സി ഓഫീസില്‍ ജോലിക്ക് ചേര്‍ന്നു. എന്നാല്‍ സിനിമയോടുള്ള അഭിനിവേശം കാരണം മൂന്ന് വര്‍ഷത്തിന് ശേഷം ജോലി രാജിവെച്ച് പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്നു. സ്വര്‍ണ്ണമെഡലോടു കൂടി സംവിധാനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ ജോണ്‍ എബ്രഹാം ബംഗാളി സംവിധായകനായിരുന്ന ഋത്വിക് ഘട്ടക്കിന്റെ കീഴിലും പഠിച്ചു. സ്വന്തമായി സിനിമ സംവിധാനം ചെയ്യും മുന്‍പ് ഋത്വിക് ഘട്ടക്കിന്റെ തന്നെ മറ്റൊരു ശിഷ്യനായ മണി കൗളിന്റെ ഉസ്‌കി റൊട്ടി (1969) എന്ന സിനിമയില്‍ സഹായിയായി പ്രവര്‍ത്തിച്ചു. ഈ ചിത്രത്തില്‍ ജോണ്‍ ഒരു ഭിക്ഷക്കാരന്റെ വേഷവും അഭിനയിച്ചു. ഒഡേസ എന്ന ജനകീയ കലാപ്രസ്ഥാനത്തിന്റെ തുടക്കക്കാരനായിരുന്ന ജോണ്‍ എബ്രഹാം വളരെ കുറച്ച് ചിത്രങ്ങളേ ചെയ്തിട്ടുള്ളുവെങ്കിലും അവയെല്ലാം ശ്രദ്ധ നേടുകയുണ്ടായി.തിരക്കഥാകൃത്ത്, ചെറുകഥാകൃത്ത് എന്നീ നിലകളിലും ശോഭിച്ച ജോൺ തന്റെ സിനിമകളിലെ വ്യത്യസ്തത ജീവിതത്തിലും പുലർത്തിവന്നു. 1972-ല്‍ നിര്‍മ്മിച്ച വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ ആയിരുന്നു ആദ്യ സിനിമ. തുടര്‍ന്നുവന്ന 1977-ലെ അഗ്രഹാരത്തിലെ കഴുതൈ എന്ന തമിഴ് സിനിമയും 1979-ലെ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളും, 1986-ലെ അമ്മ അറിയാന്‍ എന്ന മലയാളചിത്രവും ജോണിനെ ഇന്ത്യന്‍ സിനിമയില്‍ അവിസ്മരണീയനാക്കി. കോഴിക്കോട് കേന്ദ്രമായി ഒഡേസ്സ എന്ന സമാന്തര സിനിമാ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകി. ഒഡേസ്സയുടെ ശ്രമഫലമായി ജനങ്ങളിൽ നിന്നും പിരിച്ചെടുത്ത തുക കൊണ്ടാണ് അമ്മ അറിയാൻ നിർമ്മിച്ചത്. കേരളത്തിലങ്ങോളമിങ്ങോളം ആ സിനിമ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുകയും ചെയ്തതോടെ ജനങ്ങളുടെ സിനിമ എന്ന അദ്ദേഹത്തിന്റെ സ്വപ്നം ഒരളവു വരെ സാക്ഷാത്കരിക്കപ്പെട്ടുവ്യക്തമായ രാഷ്ടീയ നിരീക്ഷണങ്ങളും സാമൂഹ്യ വിമര്‍ശനവും പരീക്ഷണാത്മകതയും ഓരോ സിനിമയേയും വേറിട്ടു നിര്‍ത്തി. ’അഗ്രഹാരത്തിലെ കഴുത’യെന്ന ചിത്രത്തിനെതിരെ ഒരു വിഭാഗം ശക്തമായ പ്രതിഷേധത്തോടെ രംഗത്തിറങ്ങി. അഗ്രഹാരത്തിലേക്കു ജോണ്‍ ഒരു കഴുതയെ നടത്തിക്കയറ്റിയതു സവര്‍ണ മേധാവിത്വത്തിന് എതിരേയുള്ള വെല്ലുവിളിയോടെയായിരുന്നു. ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളില്‍’ ഫ്യൂഡല്‍ വ്യവസ്ഥിതിയെയും പോലീസ് അരാജകത്വത്തെയും ജോണ്‍ വരച്ചുകാട്ടി. ചിത്രത്തില്‍ ഒരു ഭൂപ്രഭുവിനെ ജോണ്‍ തെങ്ങിന്‍മുകളിലേക്കു കയറ്റിയതു ഒട്ടേറെ അര്‍ഥതലങ്ങളുള്ളതായി വ്യാഖ്യാനിക്കപ്പെടുന്നു. ഒരു കാലഘട്ടത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കത്തിനു കാതോര്‍ക്കാനും, ചോരയിലൂടെ സ്ഥിതിസമത്വവാദം ഉറപ്പു വരുത്താനും യുവാക്കളെ ആഹ്വാനം ചെയ്ത നക്‌സലിസത്തിന്റെ അനന്തരഫലമായിരുന്നു ‘അമ്മ അറിയാന്‍’ എന്ന ചലച്ചിത്രം. “ ഞാൻ ആത്മസാക്ഷാത്കാരത്തിന് വേണ്ടി സിനിമയെടുക്കാറില്ല. ജനങ്ങളോട് ചിലത് വിളിച്ച് പറയണമെന്ന് തോന്നുമ്പോഴാണ് ഞാൻ സ്രഷ്ടാവാകുന്നത്, സിനിമയെടുക്കുന്നത്. എന്റെ സിനിമ ജനങ്ങൾ കാണണമെന്നും അതിന്റെ എല്ലാ അർത്ഥത്തിലും മനസ്സിലാക്കണമെന്നും എനിക്ക് നിർബന്ധം ഉണ്ട്...." തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് വിലയിരുത്തുന്നു.കലയ്‌ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ജോണിന് അതുപോലെ തന്നെ സുഹൃത്തുക്കളും ലഹരിയും ജീവശ്വാസമായിരുന്നു. 1987 മേയ് 31 ന് കോഴിക്കോട്ട് വച്ച് ഒരു ബഹുനിലക്കെട്ടിടത്തിൽ നിന്നു വീണ് ജോൺ അന്തരിച്ചു. ഡോക്ടർമാരുടെ അനാസ്ഥമൂലമാണ് ജോൺ അബ്രഹാം മരണപ്പെട്ടത് എന്ന് പ്രമുഖ ചികിത്സകനും അക്കാലത്ത് കോഴിക്കോട് മെഡിക്കൾ കോളേജിലെ ന്യൂറോസർജനുമായിരുന്ന ഡോ. ബി.ഇഖ്ബാർ കുറിക്കുന്നു. ആന്തരിക രതസ്രാവം കാരണമാവാം അദ്ദേഹം മരണപ്പെട്ടത് എന്നും ഇതു ആദ്ദേഹത്തെ പരിശോധിച്ച ഡോക്ടർമാർ ശ്രദ്ധിച്ചിരുന്നെങ്കിൽ ജോണിനെ രക്ഷപ്പെടുത്താമായിരുന്നെന്നും ഇഖ്ബാൽ അഭിപ്രായപ്പെട്ടിരുന്നു.അഗ്രഹാരത്തിൽ കഴുതൈ (തമിഴ്)- സംവിധായകനുള്ള സംസ്ഥാന അവാർഡും, പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാർഡും, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ -സംവിധാനത്തിനുള്ള പ്രത്യേക അവാർഡ്, അമ്മ അറിയാൻ- ബർലിൻ ചലച്ചിത്രോത്സവത്തിൽ സ്‌പെഷ്യൽ ജൂറി അവാർഡ്.ചലച്ചിത്രങ്ങൾ കോയ്ന നഗർ (1967), പ്രിയ (1969), ഹൈഡ്സ് ആന്റ് സ്ട്രിംഗ്സ് (1969), വിദ്യാർത്ഥികളേ ഇതിലേ ഇതിലേ (1971), ത്രിസന്ധ്യ (1972), അഗ്രഹാരത്തിലെ കഴുത (1978), ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ (1979), അമ്മ അറിയാൻ (1986).നിരവധി ചെറുകഥകൾ ജോൺ രചിച്ചിട്ടുണ്ട്. "കോട്ടയത്ത് എത്ര മത്തായിമാർ" എന്നത് പ്രശസ്തമായ ഒരു കഥയാണ്. അദ്ദേഹത്തിന്റെ കഥകൾ നേർച്ചക്കോഴി (1986), ജോൺ എബ്രഹാം കഥകൾ (1993) എന്നീ പേരുകളിൽ പുറത്തിറങ്ങിയിട്ടുണ്ട്.നടപ്പുവഴികളുടെ തനതുശീലങ്ങളില്‍നിന്ന് മാറി നടന്ന ജീവിതത്തെ സരളമായി കണ്ട് ഒരു അവധൂതനപ്പോലെനടൻ സുരാസു കവി അയ്യപ്പൻഎന്നിവരെപ്പോലെ ജീവിതവും പ്രതിഭയും കൊണ്ട് ദീവാളികളിച്ച ജോൺ എബ്രഹാം. സിനിമ സംവിധാനം ചെയ്തുതരണമെന്ന് ആവശ്യപ്പെട്ട് വരുന്ന നിര്‍മ്മാതാക്കളോട് "എന്റെ കഴിഞ്ഞ ചിത്രത്തിലെ നായകന്‍ ഒരു കഴുതയായിരുന്നുവല്ലോ. അടുത്ത ചിത്രത്തില്‍ നിങ്ങള്‍ ചിലപ്പോള്‍ പട്ടിയോ കാളയോ ആയി അഭിനയിക്കേണ്ടതായി വരും" സാമാന്യബുദ്ധിക്ക് നല്ലതെന്നും സുരക്ഷിതമെന്നും തോന്നിയവയോടൊക്കെ അവര്‍ 'നോ' പറഞ്ഞ് നെഞ്ചുവിരിച്ച് കൈവീശി കൂസലില്ലാതെ നടന്നു. കൃത്രിമത്വമില്ലാത്ത നിബന്ധനകളോടും നിയമങ്ങളോടും അകലം പാലിച്ചു ആരെയും പ്രീതിപ്പെടുത്താനോ ആരുടെയും കയ്യടി നേടാനോനിൽക്കാതെ അലഞ്ഞുതിരിഞ്ഞ ദേശാടനക്കിളിയായിരുന്നു.വായനക്കൂട്ടം (കലാഗ്രാമം ബുക്ക് ക്ലബ്ബ് ) ✒️
പി.എ ബക്കർ
ഓർമ്മപ്പൂക്കൾ🌹🌹🌹
തൃശൂർ കുന്നംകുളം കാണിപ്പയ്യൂരിൽ ഒരു യഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ 1940ല്‍ ഫാത്തിമയുടെയും അഹമ്മദ് മുസലിയാരുടെയും മകനായി പി. എ. ബക്കര്‍ ജനിച്ചു. വളരെ ചെറുപ്പത്തിൽതന്നെ പിതാവ് അഹമ്മദ് മുസലിയാർ മരിച്ചു. പിതാവിന്റെ മരണശേഷം അധികം വൈകാതെ കാണിപ്പയ്യൂരിൽനിന്നും തൃശൂർ നഗരത്തിലേക്ക് ബക്കറിന്റെ കുടുംബം താമസം മാറ്റി. സ്കൂൾപഠനകാലത്ത് കുട്ടികൾ നടത്തുന്ന 'കുട്ടികൾ ' എന്ന പേരിലുള്ള മാസികയുടെ പത്രാധിപരായിരുന്നു ബക്കർ, അങ്ങനെയങ്ങനെ തൃശൂരിന്റെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ വഴികളിലൂടെ ബക്കറിന്റെ ജീവിതം വളർന്നു.
തന്റെ പതിനാലാമത്തെ വയസ്സിലാണ് ബക്കർ പ്രൊഡക്ഷൻ സഹായിയായി സിനിമാരംഗത്ത് എത്തുന്നത്.
1960 ൽ രാമു കാര്യാട്ടിനോടൊപ്പം കൂടി, രാമു കാര്യാട്ട് സംവിധാനം ചെയ്ത മിന്നാമിനുങ്ങ്, മുടിയനായ പുത്രൻ എന്നീ സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചു. 1970ൽ പി എൻ മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും എന്ന ചിത്രത്തിലെ നിർമ്മാണപങ്കാളിയായി. 1970ലെ സംസ്ഥാന അവാർഡും മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാർഡും ഓളവും തീരവും കരസ്ഥമാക്കി.
1975ലാണ് സ്വതന്ത്രസംവിധായകനായ ആദ്യചിത്രം - കബനീനദി ചുവന്നപ്പോൾ. പിന്നീട് സംവിധായകനായി പ്രശസ്തനായ ടി വി ചന്ദ്രനായിരുന്നു നായകൻ. അടിയന്തിരാവസ്ഥ പിടി മുറുക്കിയിരുന്ന കാലഘട്ടമായതിനാൽ സിനിമയുടെ ഷൂട്ടിംഗ് സമയത്തും സെൻസറിംഗ് സമയത്തും ചിത്രത്തിന്റെ പിന്നണിയിലുള്ളവർക്ക് ഒരുപാടു ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. നിർമ്മാതാവ് പവിത്രനും ബക്കറും എന്നാൽ എന്തു വന്നാലും ചിത്രം ഇറക്കുമെന്നുതന്നെ തീരുമാനിച്ചു. 1976ലെ മികച്ച രണ്ടാമത്തെ ചിത്രമായി കബനീനദി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചത് ബക്കറിനായിരുന്നു.
സാറാ തോമസിന്റെ മുറിപ്പാടുകൾ എന്ന നോവലിനെ അധികരിച്ചെടുത്ത മണിമുഴക്കം ആയിരുന്നു രണ്ടാമത്തെ ചിത്രം. നടൻ ശ്രീനിവാസൻ ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ചത് മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായ ഹരി നായകനായ ഈ ചിത്രത്തിലൂടെയായിരുന്നു. ഈ ചിത്രം ദേശീയ അവാർഡുകളും സംസ്ഥാന അവാർഡുകളും വാരിക്കൂട്ടി. തുടർന്ന് വന്ന ചുവന്ന വിത്തുകൾ എന്ന ചിത്രം വേശ്യാവൃത്തിയിലേയ്ക്ക് തിരിയേണ്ടി വന്ന ഒരു യുവതിയുടെ കഥയായിരുന്നു. പലരും നോക്കാൻ മടിച്ച ജീവിതങ്ങൾക്കുനേരെയാണ് ബക്കർ ക്യാമറ തിരിച്ചത്. ജീവിതത്തിന്റെ ഓരങ്ങളിലേക്ക് ഞെരുക്കപ്പെട്ടവരുടെ, ഒട്ടുമേ ചമയങ്ങളില്ലാത്ത മുഖങ്ങളായിരുന്നു ആ ചലച്ചിത്രകാരന്റെ കാഴ്ചകളെ പൊറുതിമുട്ടിച്ചത്. അപരന്റെ ശബ്ദം സംഗീതംപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു കാലത്തിനായുള്ള സമരവും ജീവിതവുമായിരുന്നു ബക്കറിന്റെ സിനിമകളോരോന്നും.
1976ലെ കേന്ദ്ര സംസ്ഥാന അവാർഡുകൾ മണിമുഴക്കം വാരിക്കൂട്ടി. അതോടെ ബക്കർ ഇന്ത്യയിലെ തന്നെ നവ സിനിമയുടെ പ്രധാന വക്താവായി. സംസ്ഥാന അവാർഡ് ചടങ്ങ് കോഴിക്കോട്ടായിരുന്നു. ഹോട്ടൽ അളകാപുരിയിൽ പ്രമുഖരെല്ലാം ഇരിക്കുമ്പോൾ കാലിൽ മന്തുള്ള ഒരു വൃദ്ധൻ വടിയും കുത്തിപ്പിടിച്ച് വേച്ചുവേച്ച് അങ്ങോട്ടു കടന്നുവന്നു. മലയാള സിനിമയുടെ ചരിത്രത്തിലെ രണ്ടാമത്തെ സിനിമയായ ‘മാർത്താണ്ഡവർമ’യിലെ നായകൻ ജയദേവൻ എന്ന ആണ്ടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ദയനീയാവസ്ഥ കണ്ട് പലരും സാമ്പത്തിക സഹായം നൽകിയെങ്കിലും ബക്കർ പറഞ്ഞു “ ഇതുപോരാ, ഇദ്ദേഹത്തിന് സ്ഥിരമായി സഹായം ലഭിക്കുന്ന സംവിധാനം ഉണ്ടാക്കണം”. എല്ലാവരും കൂടി അദ്ദേഹത്തെ ഗെസ്റ്റ് ഹൗസിൽ തങ്ങുന്ന മന്ത്രിയുടെ മുന്നിലെത്തിച്ചു. അങ്ങനെയാണത്രേ സംസ്ഥാനത്ത് ആദ്യമായി അവശ കലാകാരന്മാർക്കുള്ള പെൻഷനു തുടക്കമായതും ആണ്ടി അതിന്റെ ആദ്യ ഗുണഭോക്താവായതും.
പി കൃഷ്ണപ്പിള്ളയുടെ ജീവിതത്തെ ആധാരമാക്കിയുള്ള 'സഖാവ് ' എന്ന ചിത്രം തുടങ്ങി എങ്കിലും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. കലഹങ്ങളും കലാപങ്ങളുംകൊണ്ട് മുഖരിതമായിരുന്നു ബക്കറിന്റെ ജീവിതം, ഒരു സിനിമയിലെന്നപോലെ സംഭവബഹുലമായി അദ്ദേഹം ജീവിച്ചു. 1993 നവംബർ 22-ന് ബക്കർ യാത്രയായി. അദ്ദേഹത്തിന്റെ ഭാര്യ - അനിത ബക്കർ
Fb കടപ്പാട് : ജോജി ഉള്ളന്നൂർ
😍😍😒😒😒
കുന്നംകുളത്തുകാരൻ
മലയാളത്തിലെ പുതുനിര കവികളിൽ നല്ല കവികളിലൊരാളായ റഫീക്ക് അഹമ്മദിന് 62-ാം പിറന്നാൾ ഒപ്പം പട്ടെഴുത്തിന്റെ 25-ാം വർഷം ✨
തൊണ്ണൂറുകൾക്കു ശേഷം മലയാളകവിതയിൽ സജീവമായ ഒരു തലമുറയുടെ ഭാഗമായിരിക്കുമ്പോഴും തീർത്തും വ്യത്യസ്തമായ ഒരു കാവ്യവഴിയിലൂടെ നടന്ന.... നടന്നു കൊണ്ടേയിരിക്കുന്ന കവിയും ഗാനചയിതാവുമായ റഫീക്ക് അഹമ്മദ്. പി. ഭാസ്കരനും യൂസഫലി കേച്ചേരിക്കും ശേഷം മലയാള സിനിമയിൽ ഗസലിന്റെ പദഘടന ഏറ്റവും വ്യത്യസ്തമായി ഉപയോഗിച്ചത് റഫീക്ക് അഹമ്മദാണ്. തൃശൂർ ജില്ലയിലെ അക്കിക്കാവിൽ 1961 ഡിസംബർ 17ന് ജനനം. പിതാവ് സയ്യിദ് സജ്ജാദ്
ഹുസൈൻ. മാതാവ് തിത്തായിക്കുട്ടി. പെരുമ്പിലാവ് എൽ.എം.യു.പി സ്കൂൾ, ടി.എം. ഹൈസ്കൂൾ, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം. എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് സർവീസിൽ ഉദ്യോഗസ്ഥനായിരിക്കെ സ്വയം വിരമിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ പുരസ്കാരങ്ങൾ. ഗാനരചനയ്ക്ക് 4 തവണ സംസ്ഥാന അവാർഡ്. 7 കവിതാ സമാഹാരങ്ങളും 2 ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചു. ആദ്യകാലത്തെ പാട്ടെഴുത്തുകാരിൽ ഈണത്തിനനുസരിച്ച് പാട്ടെഴുതിയവരിൽ പ്രധാനികൾ ഒ.എൻ.വി, ശ്രീകുമാരൻതമ്പി, യൂസഫലി കേച്ചേരി, ബിച്ചു തിരുമല, പൂവ്വച്ചൽ ഖാദർ, മങ്കൊമ്പ് തുടങ്ങിയവരാണ്. പിന്നെ കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി... പഴയ കാല രചയിതാക്കളായ ഭാസ്കരൻമാഷും വയലാറും വളരെക്കുറച്ചു മാത്രമേ ഈണത്തിനനുസരിച്ച് എഴുതിയിട്ടുള്ളൂ.
🎸പറയാൻ മറന്ന പരിഭവങ്ങൾ... (ഗർഷോം) ആണ് ആദ്യഗാനം. തുടർന്ന്
🎸രാക്കിളിതൻ.....(പെരുമഴക്കാലം)
🎻 ഈ കൽപ്പടവിൽ ഈ മരത്തണലിൽ.... (ഔട്ട് ഓഫ് സിലബസ്)
🎸 തട്ടം പിടിച്ചു വലിക്കല്ലേ.... (പരദേശി) 🎻മെയ്മാസമേ നിൻനെഞ്ചിലെ പൂവാക ചോക്കുന്നതെന്തേ.....(ലാപ്ടോപ്പ് )
🎸 കണ്ണോടു കണ്ണോരം....(വീരപുത്രൻ)
🎻 കിഴക്കു പൂക്കും..... (അൻവർ)
🎸 കാറ്റേ കാറ്റേ നീ പൂക്കാ മരത്തില്.....
🎻 കൊണ്ടോരാം കൊണ്ടോരാം.....
🎸 മയിൽപീലി ഇളകുന്നു കണ്ണാ.....
🎻 തെക്കിനി കോലായിൽ...
സംസ്ഥാന അവാർഡ് നേടിയ വിഡ്ഢികളുടെ മാഷ് എന്ന ചിത്രത്തിലെ
🎸 തിരമാലയാണ് നീ.....
🎸 മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍...
🎻 മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ....
🎻 കഥയ മമ കഥയ മമ....
🎸 ആ നദിയോരം..... (ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്) 🎻 കാറ്റേ കാറ്റേ.... (സെല്ലുലോയ്ഡ്).
🎸 കണ്ടതിനുമപ്പുറമുള്ളൊരു കാഴ്ചകൾ.... (ലേഡീസ് ആൻഡ് ജെന്റിൽമെൻ), ആദാമിന്റെ മകൻ അബുവിലെ
🎸 മുത്തോല കുന്നത്തെ.... 🎻 കിനാവിന്റെ മിനാരത്തിൽ.... രചിച്ച പാട്ടുകളെല്ലാം മികച്ചതാണ്.
🎸 ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയിൽ
ഉമ്മ പുറത്തു തനിച്ചുനിൽക്കെ
പെട്ടെന്നു വന്നൂ പെരുമഴ.... വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിതയെപ്പോലെ ഉജ്വലമായ രചനകളാണു റഫീക്കിനെ മലയാളത്തിലെ കാവ്യാസ്വാദകർക്കു പ്രിയപ്പെട്ടവനാക്കിയത്.
‘‘കഴിഞ്ഞ മൂന്നു ദശകങ്ങളിൽ രചന തുടങ്ങിയ കവികളിൽ ഓരോ പത്തിലും പത്തായം നിറയ്ക്കാൻ, കുറച്ചു വാക്കുകൾ വിതച്ചു നൂറുമേനി കൊയ്യാൻ കഴിഞ്ഞ കർഷകൻ റഫീക്കാണ്.... " എം. ലീലാവതി റഫീക്കിന്റെ കവിതകളെ കുറിച്ച് ഇങ്ങനെയാണ് അഭിപ്രായപ്പെട്ടത്.
ബോംബെ മാർച്ച് 31 എന്ന സിനിമയിലെ
🎻 നിയോഗമറിയാതെ പാറും ശരങ്ങൾ പോലെ...
ഇമ്മാനുവേൽ എന്ന ചിത്രത്തിലെ
🎸എന്നോടുകൂടെ ഇരിക്കുന്ന ദൈവമേ.... എന്ന ക്രിസ്തീയ പ്രാർഥനാഗാന
ത്തിന് ഒരു പുതുമയുണ്ട്.
🎻 ഉമ്മക്കുലുസു മരിച്ചന്നു രാത്രിയിൽ
ഉമ്മ തനിച്ചു പുറത്തു നിന്നു
ഉറ്റവരൊക്കെയും പോയിരുന്നു
മുറ്റമോ ശൂന്യമായ്ത്തീർന്നിരുന്നു.... മലയാള ഭാഷയുടെ കവിതാപാരമ്പര്യത്തെക്കുറിച്ച് ആശങ്കപ്പെടാതെ, കവിതയിൽ സ്വന്തം സ്വത്ത്വം കാത്തുസൂക്ഷിക്കാൻ റഫീക്ക് അഹമ്മദ് എന്നും ശ്രദ്ധിച്ചിരുന്നു.
കൃതികൾ : സ്വപ്ന വാങ്മൂലം (1996), പാറയിൽ പണിഞ്ഞത് (2000), ആൾമറ (2004), ചീട്ടുകളിക്കാർ (2007)
ശിവകാമി, ഗ്രാമവൃക്ഷത്തിലെ വവ്വാൽ, റഫീക്ക് അഹമ്മദിന്റെ കവിതകൾ (2013), അഴുക്കില്ലം (നോവൽ) -2015
കടപ്പാട്. വിവിധ മാധ്യമങ്ങൾ.
📌 Saji Abhiramam😍😍😍😍😍
കുന്നംകുളത്തു കാരൻ നാഗൽ സായ്‌പ് 🙏
🎻 സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു.....
എൻ സ്വദേശം കാന്മത്തിന്നായ് ഞാൻ തനിയെ പോകുന്നു......
📌 മലയാളത്തിൽ ഏറ്റവുമധികം പ്രചാരം നേടിയ ക്രിസ്തീയഗാനങ്ങളിലൊന്നായ ഈ ഗാനത്തിന് 125 വർഷം പിന്നിട്ടു.
✒️ കൃസ്ത്യൻ സമുദായത്തിന്റെ ശവഘോഷ യാത്രയിൽ ആലപിക്കുന്ന ഈ ഗാനം രചിച്ചത് മലയാളിയല്ല എന്ന കാര്യം എത്രപേർക്ക് അറിയാം.
🎙️ ഒന്നേകാൽ നൂറ്റാണ്ട് പിന്നിട്ട ഈ വിലാപ ഗാനം രചിച്ചത് ഫോൾബ്രെഷ്റ്റ് നാഗൽ എന്ന ജർമൻ മിഷണറിയാണ്. പ്രത്യാശാഗീതമെന്ന നിലയിൽ 1897-ൽ എഴുതിയ ഈ ഗാനം പിന്നീട് വിലാപഗാനമായി മാറുകയായിരുന്നു. ലോകയാത്ര അവസാനിക്കുന്നിടത്ത് നിത്യയാത്ര ആരംഭിക്കുന്നുവെന്ന ദാർശനികതലം മുന്നോട്ടുവെക്കുന്ന ഗാനം മരണാനന്തരജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ പങ്കുവെക്കുന്നതാണ്. കുന്നംകുളത്തുനിന്ന് കണ്ണൂരിലേക്ക് കാളവണ്ടിയിൽ യാത്രചെയ്യുമ്പോഴായിരുന്നു 20 വരികളുള്ള ഈ ഗാനത്തിന്റെ പിറവി. കെ.എസ്. സേതുമാധവൻ സംവിധാനംചെയ്ത ‘അരനാഴികനേരം’ എന്ന ചലച്ചിത്രത്തിൽ വയലാർ രാമവർമ്മ ഈ പാട്ട് അല്പം രൂപമാറ്റം വരുത്തി ഉപയോഗിച്ചതോടെയാണ് പ്രസിദ്ധമായത്. വയലാർ രചിച്ച് ദേവരാജൻ സംഗീതം നൽകിയ പാട്ടാണെന്നാണ് തെറ്റിദ്ധരിച്ചത്.
🪕എൻ സ്വദേശം കാൺമതിന് ബദ്ധപ്പെട്ടോടീടുന്നു.... എന്ന നാഗലിന്റെ വരികൾ 🪕 ബദ്ധപ്പെട്ടോടീടുന്നു.....’ എന്നതിനുപകരം ‘ഞാൻ തനിയെ പോകുന്നു.... എന്ന് വയലാർ മാറ്റിയെഴുതി. കൂടാതെ, 🪕 യേശുവേ നിനക്ക് സ്‌ത്രോത്രം......
വേഗം നിന്നെകാണും ഞാൻ...... എന്ന വരികൾക്കുപകരം
🪕ആകെയരനാഴിക മാത്രം ഈയുടുപ്പ് മാറ്റുവാൻ..... എന്നും കൂട്ടി ചേർത്തു.
🪕 രാത്രിയിൽ ഞാൻ ദൈവത്തിന്റെ കൈകളിൽ ഉറങ്ങീടുന്നു, അപ്പോഴുമെൻ രഥത്തിന്റെ ചക്രം മുന്നോട്ടോടുന്നു..... എന്ന വരികൾ ലോകയാത്രയുടെ മാത്രമല്ല, മരണാനന്തര ജീവിതത്തെക്കൂടി സൂചിപ്പിക്കുന്നുവെന്നാണ് വ്യാഖ്യാനം.
🪕ഓ മൈ ഡാർലിങ് ക്ളമന്റൈൻ.. എന്ന അമേരിക്കൻ നാടോടി ഗാനത്തിന്റെ ഈണമാണ് ഈ പാട്ടിന് അദ്ദേഹം നൽകിയത്.
✨ ഫോൾബ്രെഷ്റ്റ് നാഗൽ.
1867-ൽ ജർമനിയിലെ ഹസ്സൻ നഗരത്തിൽ ജനിച്ചു. സുവിശേഷ ദൗത്യവുമായി 22-ാം വയസ്സിൽ കേരളത്തിലെത്തി. ബ്രദറൺ സഭയിൽ പ്രവർത്തിച്ച അർധമലയാളിയായ ഹാരിയറ്റ് മിച്ചലിനെ വിവാഹം ചെയ്തു. മലയാളം പഠിച്ച നാഗൽ, എഴുപതിലധികം മലയാളഗാനങ്ങളെഴുതി. 1897-ലാണ് 🎸സമയമാം രഥത്തിൽ.... എന്ന പാട്ടെഴുതിയത്. 1914-ൽ ജർമനിയിലേക്ക് മടങ്ങി. തിരിച്ചുവരാനായിരുന്നു ആഗ്രഹമെങ്കിലും ഒന്നാംലോകയുദ്ധംകാരണം കഴിഞ്ഞില്ല. 1921-ലായിരുന്നു മരണം. അദ്ദേഹത്തിന്റെ സ്മരണയിൽ കുന്നംകുളം പട്ടാമ്പി റോഡിനെയും യേശുദാസ് റോഡിനെയും ബന്ധിപ്പിക്കുന്ന റോഡിന് നഗരസഭ നാഗൽ റോഡെന്ന് പേരിട്ടിട്ടുണ്ട്.
കടപ്പാട്. അനീഷ് ജേക്കബ്ബ്.
Saji Abhiramam📌
1992 ലെ പ്രീ ഡിഗ്രി exam കാലത്ത് തന്നെ മനുഷ്യന്മാരെ ചന്ദ്രനിലേക്കെത്തിക്കാൻ ശ്രമിച്ച ആളാണ് മുകുന്ദൻ മാഷ്...!!!
Attendance ഇല്ലാത്തതിനാൽ പരീക്ഷ എഴുതാൻ പറ്റില്ലെന്ന് പറഞ്ഞ് മാഷ് ബക്കറിനെയും ഈയുള്ളവനെയും പ്രിൻസിപ്പൽ റൂമിൽ വെച്ച് നിറുത്തി പൊരിച്ചു കൊണ്ടിരിക്കുന്നു...
ബക്കറിനു അത്ര tension കണ്ടില്ല.. പക്ഷെ പരീക്ഷ എഴുതിയില്ലെന്നറിഞ്ഞാൽ എന്നെ വീട്ടിന്നു പുറത്താക്കും.. അതുറപ്പാണ്.ഞാൻ ആ ടെൻഷനിൽ നിൽക്കുമ്പോഴാണ് ബക്കറിനു നേരെ മുകുന്ദൻ മാഷിന്റെ ആക്രോശം!!
*അവന്റെ നിൽപ് കണ്ടില്ലേ.. ഒറ്റയടി അടിച്ചാൽ നീയൊക്കെ ചന്ദ്രനിൽ എത്തും... ട്ട്രാ..*
അത് കേട്ട് ആ ടെൻഷനിലും എനിക്ക് ചിരിക്കാതിരിക്കാൻ പറ്റിയില്ല..
അസമയത്തെ എന്റെ ചിരി കണ്ടതും മാഷ് ന്റെ നേരെ തിരിഞ്ഞു. എന്നിട്ട് ന്യായമായ ഒരു ചോദ്യം എന്നോട് ചോദിച്ചു??..
""കുട്ടിരാഷ്ട്രീയം കളിച്ചിട്ടാണ് അവന് (ബക്കർ )അറ്റന്റൻസ് ഇല്ലാത്തതെന്ന് മനസ്സിലാക്കാം....!!
പക്ഷെ നീയൊക്കെ എന്തുണ്ടാക്കിയിട്ടാ അറ്റെൻഡൻസ് പോയത് ടാ *കുട്ടി സ്രാങ്കെ*,????."
സത്യം പറഞ്ഞാൽ എനിക്ക് എന്റെ ആ അറ്റന്റൻസ് ഷോർട്ടേജിന്റെ രഹസ്യം ഇപ്പോഴും മനസ്സിലായിട്ടില്ല...!!!
🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
എന്നേക്കാൾ പൈശാചികമായി ക്ലാസ്സ് കട്ട് ചെയ്തിരുന്ന എത്ര വിരുതന്മാർ ഉള്ളിടത്താണ് എന്നോർക്കണം!!ആരുടെയൊക്കെയോ കറുത്ത കൈകൾ അതിന് പുറകിൽ ഉണ്ടായിരുന്നുവെന്ന് ഇപ്പോഴും എനിക്ക് സംശയമുണ്ട്..ഗ്രൂപ്പിലുള്ള ചിലരൊക്കെ നിരീക്ഷണത്തിലുണ്ട്...😄
7😍😍😍
ഈയടുത്ത കാലം വരെ മക്കൾ രണ്ടുപേരും ക്രിസ്തുമസ്സിന് മാത്രം പുലരിയിൽ തന്നെ ഉറക്കത്തിൽ നിന്നും ചാടി എഴുന്നേൽക്കും..
കാരണം മറ്റൊന്നുമല്ല
കഴിഞ്ഞ രാത്രിയിൽ ക്രിസ്തുമസ് അപ്പൂപ്പൻ അവർക്കു വേണ്ടി വാതിൽപടിയിൽ കൊണ്ടുവന്ന് വെക്കുന്ന സമ്മാനപൊതി എടുക്കണം...സമ്മാന പൊതിതുറന്നു നോക്കണം
മനസ്സിൽ ആഗ്രഹിച്ച സമ്മാനം തന്നെയാണ് അവർക്ക് എപ്പോഴും കിട്ടാറുള്ളത്. അച്ഛനോട് എത്ര പറഞ്ഞിട്ടും വാങ്ങിതരാത്തവയാവും പലപ്പോഴും ആ സമ്മാനങ്ങൾ..ഭാഗ്യത്തിന് എല്ലാ ക്രിസ്തുമസിനും അങ്ങനെതന്നെ!!
സമ്മാനത്തിനൊപ്പം അപ്പൂപ്പൻ ഒരു കത്തും വെക്കാറുണ്ട്.അത് വായിച്ച ശേഷമേ പൊതി തുറന്നുനോക്കാൻ പാടുള്ളൂ.. ഇല്ലെങ്കിൽ സമ്മാനം വെറും ചാരം മാത്രം ആവുമെന്ന് അവർക്കറിയാം.
നല്ല കുട്ടികളാവണം.. നന്നായി പഠിക്കണം.. മൂത്തവർ പറയുന്നത് അനുസരിക്കണം.. അങ്ങനെ അങ്ങനെ പോകും കത്തിലെ ഉപദേശങ്ങൾ!!!
പക്ഷെ കഴിഞ്ഞ രണ്ട് മൂന്നു വര്ഷങ്ങളായി അവർക്കു മനസ്സിൽ ചില കൊടും സംശയങ്ങൾ ഉയർന്നു വന്നു...നിഷ്കളങ്കമായ ബാല്യത്തിന്റെ ശേഷിപ്പ്അവരിൽ മെല്ലെ മെല്ലെ എരിഞ്ഞടങ്ങി തുടങ്ങിയതോടെ അവർ ആ കാത്തിരിപ്പ് അവസാനിപ്പിച്ചു...
അതോടെ അവർക്കു അപ്പൂപ്പനും സമ്മാനം തരാതെയായി.
ബാല്യത്തിലെ ഓർമ്മകൾ എരിഞ്ഞടങ്ങാതിരിക്കാൻ എല്ലാ വർഷാന്ത്യവും നമ്മളുടെ മനസ്സിൽ വിരുന്നെത്തുന്ന അപ്പൂപ്പനെ നമുക്കും വരവേൽക്കാം...
ഏവർക്കും ക്രിസ്തുമസ് നവവത്സര ആശംസകൾ നേർന്നുകൊണ്ട്....
കിഷോർ ലാൽ 🍁
